പേജുകള്‍‌


2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച












































ഐങ്കൊമ്പ്-ഏഴാച്ചേരി-അന്തീനാട് ബാലഗോകുലങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍  നടന്ന  ശ്രീകൃഷ്ണ ജയന്തി ബാലദിന മഹാശോഭായാത്ര  നാടിനെ മറ്റൊരമ്പാടിയാക്കി മാറ്റി.ഐങ്കൊമ്പ് പാറേക്കാവ്    ദേവീ ക്ഷേത്രത്തില്‍ നിന്നും ഏഴാച്ചേരി ഒഴയ്ക്കാട്ടു കാവില്‍ നിന്നും കൊല്ലപ്പള്ളി ഗുരുമന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ നൂറുകണക്കിന് ഉണ്ണിക്കണ്ണന്‍മാരും  രാധമാരുമായി   കൊല്ലപ്പള്ളിയില്‍  സംഗമിച്ചു മഹാ ശോഭായാത്രയായി അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് താലപ്പൊലി എതിരെല്പ്പു,ആരതി , മഹാപ്രസാദവിതരണം,സമ്മാനദാനം  എന്നിവ നടന്നു. ഉണ്ണിക്കണ്ണന്‍ മാരുടെ ഗോപികമാരുടെയും  ഉറിയടി മത്സരം ഭക്ത ജനങ്ങളില്‍ നവ്യാനുഭവമുയര്‍ത്തി. ശോഭായാത്രകള്‍ക്ക് ഐങ്കൊമ്പ് ദേവസ്വം പ്രസിഡന്റ്‌ ഡോ. NK മഹാദേവന്‍, ഏഴാച്ചേരി ദേവസ്വം പ്രസിഡന്റ്‌ രഘുനാഥന്‍ നായര്‍ പരപ്പള്ളില്‍,അന്തീനാട് ദേവസ്വം പ്രസിഡന്റ്‌ ശശിധരന്‍ നായര്‍,കൊല്ലപ്പള്ളി SNDP ശാഖ സെക്രട്ടറി  ഇന്‍ ചാര്‍ജ് പ്രിജേഷ്‌, വിശ്വഹിന്ദുപരിഷദ് സംസ്ഥാന ട്രഷറര്‍ KP നാരായണന്‍,ബാലഗോകുലം ജില്ലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, ജില്ലാ ഉപാധ്യക്ഷന്‍ ഏഴാച്ചേരി രാധാകൃഷ്ണന്‍, താലൂക്ക് കാര്യദര്‍ശി PN സുജിത് കുമാര്‍, രാഷ്ട്രീയ സ്വയം സേവക സംഘം താലൂക്ക് പ്രചാരക്  ശ്രീജിത്ത്‌,ആഘോഷ പ്രമുഖുമാരായ സൂരജ് എഴാച്ചേരി, ശ്രീനാഥ്‌ ആലയ്ക്കല്‍,അനീഷ്‌ അന്തീനാട് എന്നിവര്‍ നേതൃത്വം നല്‍കി.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ